ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് കൈത്താങ്ങാകാനാണ് കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 2022 മാര്‍ച്ച്‌ 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമായിരിക്കും ലഭിക്കുകയെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും. നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണല്‍ കര്‍ഷക മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ പുനരുജ്ജീവനത്തിന് 77.45 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് 15,000 കോടി രൂപയുടെ പ്രോട്ടീന്‍ അധിഷ്ഠിത വളം സബ്സിഡി ലഭിക്കും. ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലേക്കും ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കുന്നതിന് 19,041 കോടി രൂപ പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *