മുൻഗണനാ നിബന്ധന ഇല്ല; 18 വയസ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനാ നിബന്ധനയില്ല. പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി.

ഇനി വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനാനിബന്ധനയില്ല. വാക്‌സിന്‍ കുത്തിവെപ്പ് മുന്‍ഗണനാ നിബന്ധനയില്ലാതെ നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം, വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനാനിബന്ധന ഇല്ലെങ്കിലും രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് എല്ലാവര്‍ക്കും നിലവില്‍ സൗജന്യ വാക്‌സിന്‍ നല്‍കി വരികയാണ്. ജൂണ്‍ 21 മുതലാണ് രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കി തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഡിസംബര്‍ മാസത്തോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഇതിന്റെ മുന്നോടിയായി വാക്സിൻ വിതരണം ഊർജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കോവിഡ് മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്സിൻ നൽകുന്നതിനുള്ള ശ്രമമമാണ് രാജ്യവ്യാപകമായി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed