24 മണിക്കൂറില്‍ 46,148 പേര്‍ക്കുകൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 46,148 പേര്‍ക്കുകൂടി കോവിഡ്.  ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം അമ്ബതാനായിരത്തിന് മുകളില്‍ പോയിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ശരാശരി അമ്ബതിനായിരത്തിനടുത്താണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍.

ചികിത്സയിലായിരുന്ന 58578 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടുകയും ചെയ്തു. അതേസമയം കോവിഡ് മരണനിരക്ക് ആയിരത്തിന് താഴെയെത്തിയതും ആശ്വാസമാണ്. 979 മരണമാണ് ഇന്നലെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിനൊപ്പം മരണസംഖ്യയിലും ആനുപാതികമായ മാറ്റമുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed