ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഊബര്‍ ഡ്രൈവര്‍ സമ്ബത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയോടെയാണ് സംഭവം.

സമ്ബത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പോലീസ് അന്വേഷിച്ച്‌ വരികയാണ്. മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may missed