കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി ഹാജരായി

കൊച്ചി: കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇടനിലക്കാരന്‍ അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് 10.45 ഓടെ ഇയാള്‍ എത്തിയത്. ഹാജരാകണമെന്ന് കാണിച്ച്‌ കഴിഞ്ഞ ദിവസം കസ്റ്റംസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടി കേന്ദ്രങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ടായിരുന്നു. അര്‍ജുന്‍ ഹാജരാകാതിരിക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന ആശങ്കയാണ് അഭിഭാഷകര്‍ക്കൊപ്പം ചോദ്യം ചെയ്യലിനെത്താന്‍ അര്‍ജുന്‍ ആയങ്കിയെ നിര്‍ബന്ധിതനാക്കിയത്.

അര്‍ജുന്‍ ആയങ്കിയ്ക്ക് നല്‍കാനാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ മുഹമ്മദ് ഹെഫീഖ് മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *