പുതിയ ഡിജിപിയെ നിയമിക്കാനുള്ള അന്തിമ പട്ടികയായി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡിജിപിയെ നിയമിക്കാനുള്ള അന്തിമ പട്ടികയായി.

സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഡിജിപി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. അനില്‍കാന്തിന് എഡിജിപി റാങ്കാണുള്ളത്.

പട്ടികയില്‍ നിന്ന് ടോമിന്‍തച്ചങ്കരിയെ ഒഴിവാക്കി. യുപിഎസ്‌സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. സീനിയോറിറ്റിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ ഡിജിപി സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നല്‍കും. ഇതില്‍ നിന്ന് ഒരാളാകും പുതിയ ഡിജിപി.

Leave a Reply

Your email address will not be published. Required fields are marked *