രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ കെ സുരേന്ദ്രനെ വേട്ടയാടാനുള്ള സർക്കാര്‍‍ നീക്കം അനുവദിക്കില്ലെന്ന് ബിജെപി

കൊച്ചി: രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ കെ സുരേന്ദ്രനെ വേട്ടയാടാനുള്ള സർക്കാര്‍‍ നീക്കം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സുരേന്ദ്രനെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂ‍ഡാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേന്ദ്രനെ കണ്ടാലറിയാത്ത പൊലീസുകാര്‍ കേരളത്തിലില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദ്ദേശ പ്രകാരമാണ് പ്രതിയാക്കിയത്. ഇത് ശബരിമല വിഷയത്തിൽ പോരാട്ടം നടത്തുന്ന ബിജെപിയോടുള്ള വെല്ലുവിളിയാണ്. അതിനെ വെല്ലുവിളിയായി തന്നെ ബിജെപി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *