തിരുവനന്തപുരത്ത് 2,060 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (11 ജൂൺ 2021) 2,060 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,821 പേർ രോഗമുക്തരായി. 16.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,108 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,966 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 3,198 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 4,156 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 55,210 ആയി.

Leave a Reply

Your email address will not be published. Required fields are marked *