എം.ഐ.ഷാനവാസ് അന്തരിച്ചു

ചെന്നൈ: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം വിമാന മാര്‍ഗം കൊച്ചിയിലേക്കു കൊണ്ടു വരുന്ന മൃതദേഹം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള വസതിയായ നൂര്‍ജഹാന്‍ മന്‍സിലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൊച്ചി തൊട്ടത്തുംപടി പള്ളിയില്‍.
കരള്‍ രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടര്‍ന്നു അഞ്ചിന് വഷളായി. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *