കോഴിക്കോട്​ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

കരിപ്പൂരിലെ എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സും കോഴിക്കോട്​ ഡയറക്​ടററ്റേ്​ ഒാഫ്​ റവന്യൂ ഇന്‍റലിജന്‍സും (ഡി.ആര്‍.​െഎ) ചേര്‍ന്നാണ്​ 3.3 കിലോഗ്രാം സ്വര്‍ണം പിടിച്ചത്​. ജിദ്ദയില്‍നിന്ന്​ ഷാര്‍ജ വഴി എയര്‍അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രണ്ട്​ കോഴിക്കോട്​ സ്വദേശികളില്‍നിന്നും മഞ്ചേരി സ്വദേശിയില്‍നിന്നുമാണ്​ സ്വര്‍ണം കണ്ടെടുത്തത്​.

സ്വര്‍ണം എമര്‍ജന്‍സി ലാമ്ബിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്​. ​േജാ. കമീഷണര്‍ വൈഗേഷ്​ കുമാര്‍ സിങ്​, സൂപ്രണ്ടുമാരായ കെ.പി. മനോജ്​, ഗഗന്‍ദീപ്​ രാജ്​, എം. ഉമാദേവി, ശിവാനി, ഇന്‍സ്​പെക്​ടര്‍മാരായ സുമിത്​ നെഹ്​റ, ടി.എസ്​. അഭിലാഷ്​, ഹെഡ്​ ഹവില്‍ദാര്‍മാരായ കെ.സി. മാത്യു, പി. മനോഹരന്‍ എന്നിവരടങ്ങിയ സംഘമാണ്​ സ്വര്‍ണം പിടിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *