രാജ്യത്ത് പ്രതിദിന കോവിഡ്‌ കേസുകള്‍ കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ്‌ കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1,65,553 പേര്‍ക്കാണ് കോവിഡ്‌ 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 46 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയത് ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണിത്.

3,460 കോവിഡ്‌ മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്.

2,78,94,800 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചു. 2,54,54,320 പേരാണ് രോഗമുക്തരായത്. 21,14,508 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 21,20,66,614 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *