മദ്യശാലകള്‍ ഉടന്‍ തുറക്കില്ല: മന്ത്രി എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച്‌ എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ .

കോവിഡ്‌ വ്യാപനം കുറഞ്ഞ് എല്ലാം തുറക്കേണ്ട സമയം ആകുമ്ബോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കും. ആപ് വഴിയുള്ള മദ്യവില്‍പന ആലോചനയിലില്ലെന്നും സംസ്ഥാനത്ത് വ്യാജമദ്യം എത്തുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കോവിഡ് മൂന്നാം തരംഗത്തിനെതിരേ കേരളം എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *