ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണം: 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആനുകൂല്യ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. നിലവിലെ ജനസംഖ്യ കണക്കനുസരിച്ച്‌ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അനുപാതം 80:20 ആയി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് റദ്ദാക്കിയത്.

അ​ഭി​ഭാ​ഷ​ക​നാ​യ ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച്‌ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേതാ​ണ് വി​ധി.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളി​ല്‍ 80 ശ​ത​മാ​നം മു​സ്‌ലിം വി​ഭാ​ഗ​ത്തി​നും ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​നം മ​റ്റ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും എ​ന്ന​താ​യി​രു​ന്നു നി​ല​വി​ലെ അ​നു​പാ​തം. നി​ല​വി​ലെ ജ​ന​സം​ഖ്യ പ​രി​ശോ​ധി​ച്ച്‌ ഈ അ​നു​പാ​തം പു​തു​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദ്ദേ​ശം.

നി​ല​വി​ലെ അ​നു​പാ​തം ത​യാ​റാ​ക്കി​യ​ത് വേ​ണ്ട​ത്ര പ​ഠ​ന​മി​ല്ലാ​തെ​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്ബത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *