ജനറൽ ആശുപത്രിയിൽ ഇൻഫർമേഷൻ സെന്റർ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുന്നതിന് ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇവിടെനിന്ന് രോഗികളുടെ ബന്ധുക്കൾക്ക് 24 മണിക്കൂറും വിവരങ്ങൾ ലഭിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണു സെന്റർ തുറന്നത്.

ഇൻഫർമേഷൻ സെന്റർ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയലിന്റെയും അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകൊട്ടിയുടെയും മേൽനോട്ടത്തിലാണു സെന്റർ പ്രവർത്തിക്കുന്നത്. നമ്പർ: 0471- 2300020.

Leave a Reply

Your email address will not be published. Required fields are marked *

You may missed