മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 26 മുതല്‍ മെയ് 27 വരെ തെക്കന്‍ തമിഴ്നാട് തീരത്ത് 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

26.05.2021: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ്- 26.05.2021 രാത്രി 11:30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴ പെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ജില്ലാ ഭരണകൂടം. പമ്ബ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണിത്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്ബന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്ബയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ഉള്‍പ്പെടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരമകൂടം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *