കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കെഎം എബ്രഹാമിനെ നിയമിച്ചു. നിലവില്‍ കിഫ്ബി സിഇഒയാണ് അദ്ദേഹം. നേരത്തെ വിവാദത്തില്‍പെട്ട സിഎം രവീന്ദ്രനേയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ ഉപദേഷ്ടാവായിരുന്ന എന്‍ പ്രഭാവര്‍മ്മയെ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി നിയമിച്ചു.

ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന തസ്തികയിലേക്ക് മാറ്റി. പിഎം മനോജാണ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ രാജശേഖരന്‍ നായരെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിഎം രവീന്ദ്രനു പുറമെ പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

Leave a Reply

Your email address will not be published. Required fields are marked *