സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും എൻഎസ്എസ്

ചങ്ങനാശ്ശേരി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും എൻഎസ്എസ്. ശബരിമലയിൽ പൊലീസ് നിയന്ത്രണത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കാനാണ് സർക്കാർ ശ്രമമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്‍താവനയിൽ പറഞ്ഞു. ആചാരങ്ങൾ പാലിച്ചെത്തുന്ന ഭക്തരെ അറസ്റ്റ് ചെയ്യുന്നതിൽ നീതികരണമില്ല.

അവരെ തടയുന്നത് പ്രശ്‍നം സങ്കീർണമാക്കും. പോലീസ് രാജാണ് ശബരിമലയിൽ നടപ്പാക്കുന്നത്. പമ്പയിലും സന്നിധാനത്തും എത്താനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. തിടുക്കത്തിൽ വിധി നടപ്പാക്കാനുള്ള സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ശ്രമമാണ് നിലവിലെ അവസ്ഥയ്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

You may missed