മാസ്കുകളുടെ ഉപയോഗം കോവിഡ്‌ വ്യാപനം തടയാന്‍ ഏറ്റവും ഉപയോദപ്രദമായ മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാസ്കുകളുടെ ഉപയോഗം കോവിഡ്‌ വ്യാപനം തടയാന്‍ ഏറ്റവും ഉപയോദപ്രദമായ മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും. തുണി കൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കുമ്ബോള്‍ ഉപയോഗ ശേഷം നന്നായി കഴുകി വെയിലില്‍ ഉണക്കണം.

മഴക്കാലത്താണെങ്കില്‍ ഉണങ്ങിയാലും ഈര്‍പ്പം കളയാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കണം. സര്‍ജിക്കല്‍ മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഉപയോഗിക്കാനാവുക. എന്‍ 95 മാസ്കും ഒരു തവണയേ ഉപയോഗിക്കാനാവൂ.

എന്‍ 95 മാസ്കുകള്‍ വാങ്ങുമ്ബോള്‍ അഞ്ച് മാസ്കെങ്കിലും ഒരുമിച്ച്‌ വാങ്ങുക. ഒരു തവണ ഉപയോഗിച്ചാല്‍ അത് പേപ്പര്‍ കവറില്‍ സൂക്ഷിക്കണം. മറ്റ് നാല് മാസ്കുകള്‍ കൂടി ഉപയോഗിച്ച്‌ ഇതേ രീതിയില്‍ സൂക്ഷിച്ച ശേഷം ആറാമത്തെ ദിവസം ആദ്യത്തെ മാസ്ക് വീണ്ടും ഉപയോഗിക്കാം.

മൂന്ന് തവണ ഇത്തരത്തില്‍ ഉപയോഗിക്കാം. അതില്‍ കൂടുതലോ തുടര്‍ച്ചയായോ മാസ്കുകള്‍ ഉപയോഗിക്കരുത്. മാസ്കുകള്‍ ഉപയോഗിക്കുന്നതും ബ്ലാക് ഫംഗസ് രോഗവും തമ്മില്‍ ബന്ധിപ്പിച്ച്‌ അശാസ്ത്രീയ രോഗവും പരക്കുന്നുണ്ട്. ബ്ലാക് ഫംഗസ് രോഗങ്ങളെ തടയാന്‍ ശരിയായ രീതിയില്‍ മാസ്കുകള്‍ ഉപയോഗിക്കണം. സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed