ചെലവുകണക്ക് അവസാനവട്ട പരിശോധന

ചെലവുകണക്ക് അവസാനവട്ട പരിശോധന

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കിന്റെ അവസാനവട്ട പരിശോധന മെയ് 25, 26, 27 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് താലൂക്കുകളിലെ സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്ക് പരിശോധന മെയ് 25 ന് ഉച്ചവരെയും നെടുമങ്ങാട്, വാമനപുരം, അരുവിക്കര താലൂക്കുകളുടെ പരിശോധന ഉച്ചയ്ക്കു ശേഷവും നടക്കും. കഴക്കൂട്ടം, തിരുവനന്തപുരം താലൂക്കുകളിലെ സ്ഥാനാര്‍ത്ഥികളുടെ പരിശോധന മെയ് 26 ഉച്ചവരെയും വട്ടിയൂര്‍ക്കാവ്, നേമം താലൂക്കുകളുടെ പരിശോധന ഉച്ചയ്ക്കു ശേഷവും നടക്കും. മെയ് 27ന് ഉച്ചവരെയാണ് പാറശ്ശാല, കാട്ടാക്കട താലൂക്കുകളിലെ സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്ക് പരിശോധന. ഉച്ചയ്ക്കുശേഷം കോവളം, നെയ്യാറ്റിന്‍കര താലൂക്കുകളുടെ പരിശോധനയും നടക്കും.

അപേക്ഷ ക്ഷണിച്ചു

ഡി.സി.എ, റ്റാലി ആന്റ് എം.എസ് ഓഫീസ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗ്രാജുവേറ്റ് ടെക്ക്‌നോളജീസ്, ഇലക്ട്രീക്കല്‍ വയര്‍മാന്‍ ആന്റ് പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9544499114, 9188665545.

Leave a Reply

Your email address will not be published. Required fields are marked *