നഗരസഭാ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി സംഭാവന ചെയ്തു

തിരുവനന്തപുരം: നഗരസഭയുടെ ചാല ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് വ്യാപാരി വ്യവസായി സമിതി ആവശ്യമായ അരി സംഭാവന നല്‍കി.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചനില്‍നിന്നും നഗരസഭാ തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ മാധവദാസ് വലിയശാല കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

സമിതി പാളയം ഏര്യാ പ്രസിഡന്റ് എ.ബാബു , വലിയശാല മേഖല സെക്രട്ടറി സമ്പത്ത് എന്നിവവരും കൂടിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *