ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി വാരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ കൂടിക്കാഴ്ച നടത്തി.

ബ്ലാക്ക് ഫംഗസ് എന്ന ഭീഷണിക്കെതിരെ അദ്ദേഹം രജ്യത്തിനു മുന്നറിയിപ്പ് നല്‍കി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ‘കോവിഡ് പ്രതിരോധം ഒരു നീണ്ട യുദ്ധമാണ്. വാക്‌സിനേഷന്‍ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണം. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്തു. ഇത് അലംഭാവത്തിനുള്ള സമയമല്ലെന്നും ശക്തമായി പോരാടണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി വികാരഭരിതനായി. കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരെ കുറിച്ച്‌ സംസാരിക്കവേയാണ് പ്രധനമന്ത്രി കണ്ണീരണിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed