മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച്‌ വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. സത്യപ്രതിജ്ഞക്ക് ശേഷം ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഐ.ടി, മെട്രോ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകള്‍ ഉള്‍പ്പടെ ഇരുപതോളം വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് കീഴിലാണ്. ബാക്കിയുള്ളവരുടെ വകുപ്പുകള്‍ താഴെ.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍

പിണറായി വിജയന്‍ – പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, വിമാനത്താവളങ്ങള്‍, ഫയര്‍ ഫോഴ്സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, ന്യൂനപക്ഷ ക്ഷേമം, നോര്‍ക്ക, ഇലക്ഷന്‍ തുടങ്ങിയവയും മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകളും.

കെ.എന്‍.ബാലഗോപാല്‍- ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്ബാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ് ഡ്യൂട്ടി

വീണ ജോര്‍ജ്- ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം.

പി.രാജീവ്- നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററികാര്യം, പിന്നാക്ക ക്ഷേമം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലകള്‍ ഇല്ല) പ്രവേശന പരീക്ഷ, എന്‍സിസി, എഎസ്‌എപി, സാമൂഹികനീതി

വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, ലേബര്‍ കോടതികള്‍

എം.വി.ഗോവിന്ദന്‍- എക്സൈസ്, തദ്ദേശ സ്വയംഭരണം(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമ വികസനം, നഗരാസൂത്രണം, കില, ഗ്രാമീണ വികസനം

പി.എ.മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍

സജി ചെറിയാന്‍- ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

വി.അബ്ദുറഹ്‌മാന്‍- കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റയില്‍വെ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്

കെ.രാജന്‍- റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്സ്, ഭൂപരിഷ്കരണം, ഭവന നിര്‍മാണം

പി.പ്രസാദ്- കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍

ജി.ആര്‍. അനില്‍- ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി

ജെ.ചിഞ്ചുറാണി- ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃശാല, കേരള വെറ്റററിനറി ആന്‍ഡ് ആനമല്‍ സയന്‍സസ് സര്‍വകലാശാല

റോഷി അഗസ്റ്റിന്‍- ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്മെന്റ്

കെ.കൃഷ്ണന്‍കുട്ടി- വൈദ്യുതി, അനര്‍ട്ട്

എ.കെ.ശശീന്ദ്രന്‍- വനം, വന്യജീവി സംരക്ഷണം

ആന്റണി രാജു- റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍

Leave a Reply

Your email address will not be published. Required fields are marked *