കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളല്‍ ഛത്തീസ്ഗഢിലെ കര്‍ഷകവായ്പകള്‍ എഴുതിത്തള്ളുമെന്നു രാഹുല്‍ ഗാന്ധി

അംബികാപുര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളല്‍ ഛത്തീസ്ഗഢിലെ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന്  പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു. . ‘ ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു… ഏതെങ്കിലും വേദിയില്‍ ഏതെങ്കിലും സമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു 15 മിനുട്ട് സംവാദം നടത്താന്‍ കഴിയുമോ?! അനില്‍ അംബാനിയെ കുറിച്ചും എച്ച്എഎല്ലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനകളെ കുറിച്ചും വിമാനത്തിന്‍റെ വില സംബന്ധിച്ചും ഞാന്‍ സംസാരിക്കാം..” രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കകുയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഗുണം ചെയ്തത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ കുരഛ്ച് ബിസിനസുകാര്‍ക്കാണ്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ ഡയറക്ടറെ പുലര്‍ച്ചെ രണ്ട് മണിക്ക് മാറ്റിയത് ഓര്‍ക്കണം. അദ്ദേഹത്തിന് എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *