മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

ധനകാര്യവകുപ്പ് കെ എന്‍ ബാലഗോപാലിനും വ്യവസായ വകുപ്പ് പി രാജീവിനും നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും. വി ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നല്‍കി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും വി അബ്ദുറഹിമാന് ലഭിക്കും. ഗതാഗത വകുപ്പ് ജനാധിപത്യ കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് ലഭിക്കും. എം പി ഗോവിന്ദന് തദ്ദേശ സ്വയംഭരണവകുപ്പ് ലഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദുവിനാണ്. ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ കെ രാധാകൃഷ്ണനാണ്.
ഫിഷറീസ് സാംസ്‌കാരികവും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ്. സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ചുമതല വി എന്‍ വാസവനാണ്.

വൈദ്യുതി വകുപ്പ് ഇത്തവണ ജെഡിഎസിന് വിട്ടുകൊടുത്തു. കെ കൃഷ്ണന്‍കുട്ടിയാകും വൈദ്യുതമന്ത്രി. ഐഎന്‍എല്ലിന് തുറമുഖ വകുപ്പ് നല്‍കി. അഹമ്മദ് ദേവര്‍കോവിലായിരിക്കും അടുത്ത തുറമുഖവകുപ്പ്മന്ത്രി. എന്‍സിപിയിലെ എ കെ ശശീന്ദ്രന് വനം വകുപ്പ് നല്‍കി. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *