സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെ വന്നേക്കും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.

പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ് നാളെ യോഗം ചേരുന്നത്. യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You may missed