രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയി; ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുമ്ബോള്‍ ആശാവഹമായ വാര്‍ത്തകള്‍ ലഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയി എന്നാണ് വിദഗ്ദധരുടെ അനുമാനം. അതു പക്ഷേ ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെയ് ഒന്ന് മുതല്‍ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ആഴ്ചയില്‍ അത് 35919 ആയി കുറഞ്ഞു. ആ ഘട്ടത്തില്‍ എട്ട് ജില്ലകളില്‍ 10മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവുണ്ടായത് വയനാട്ടിലാണ്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുന്നു.
എന്നാല്‍ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായി കാണുന്നു. കൊല്ലത്ത് 23 ശതമാനം വര്‍ധനവുണ്ടായി. സംസ്ഥാനത്ത് പൊതുവില്‍ ആക്ടീവ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇത് ആശ്വാസകരമായ കാര്യമാണ്. 444000 വരെ എത്തിയ ആക്ടീവ് കേസുകള്‍ 362315 ആയി കുറഞ്ഞു. ലോക്ക്ഡൗണിന് മുന്‍പ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യുവൂം പൊതുജാഗ്രതയും ഗുണം ചെയ്തുവെന്ന് കരുതണം. മുഖ്യമന്തി പറഞ്ഞു.

ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം ആ ദിവസത്തിന് ഒന്നുമുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്ര കണ്ട് ഫലം ചെയ്തു എന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാം. ലോക്ക്ഡൗണ്‍ ഗുണകരമായി മാറും എന്ന് പ്രതീക്ഷിക്കാം. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ അപ്പുറത്തേക്ക് രോഗവ്യാപനം ശക്തമാകാതിരിക്കാന്‍ ഈ ലോക്ക്ഡൗണ്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ അവലോകന യോഗം സ്ഥിതി വിലയിരുത്തി. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറഞ്ഞു വരുന്നത് ആശ്വാസം തരുന്നതാണ്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ വിജയകരമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നു. ജനങ്ങള്‍ നന്നായി സഹകരിക്കുന്നു. കൊവിഡ് രോഗികളും െ്രെപമറി കോണ്ടാക്ടുകളും വീട്ടില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി. മോട്ടോര്‍ സ്‌കൂട്ടര്‍ പെട്രോളിംഗ് അടക്കം നടത്തി ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോഡിലും കര്‍ശന പരിശോധന നടക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യമുണ്ടായെങ്കിലും എല്ലാവരും ഇതുമായി സഹകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *