പ്രധാനമന്ത്രി പിഎം കെയേഴ്സ് വെന്റിലേറ്ററിനെപ്പോലെ: രാഹുല്‍ ​ഗാന്ധി

ന്യൂഡല്‍ഹി: പി.എം. കെയേഴ്സ് പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കെെമാറിയ വെന്റിലേറ്ററുകള്‍ പ്രവ‌ര്‍ത്തന രഹിതമായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാങ്ങിയ വെന്റിലേറ്ററുകളും ഒരു പോലെയാണ്. രണ്ടും തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പി.എം. കെയേ്ഴ്സ് വെന്റിലേറ്ററുകളും പ്രധാനമന്ത്രിയും തമ്മില്‍ നിരവധി സാമാനതകള്‍ ഉണ്ട്. ഇരുവര്‍ക്കും അര്‍ഹിക്കുന്നതിലധികവും തെറ്റായതുമായ പ്രചാരണം നല്‍കുന്നു. ഇരുവരും തങ്ങളുടെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. ആവശ്യമുളള സമയങ്ങളില്‍ രണ്ടിനെയും കണ്ടെത്താന്‍ പ്രയാസമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed