ഇതരസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചു

കൊച്ചി: ഇതരസംസ്ഥാന ലോട്ടറി വില്‍പ്പന നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച്‌ ഹൈകോടതി. ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി കോടതി സ്റ്റേ ചെയ്തു. ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2018ലാണ് ഇതരസംസ്ഥാന ലോട്ടറികള്‍ വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍, വില്‍പന നിരോധിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചത്. എന്നാല്‍, ഇതരസംസ്ഥാന ലോട്ടറിയുടെ പൂര്‍ണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം നിയമപരമല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You may missed