കെ സുരേന്ദ്രനെ എത്തിച്ച ചിറ്റാര്‍ പോലീസ് സ്റ്റേഷന് മുന്നിലും വിശ്വാസികള്‍  നാമജപ പ്രതിഷേധം തുടങ്ങി

പത്തനംതിട്ട: അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെ എത്തിച്ച ചിറ്റാര്‍ പോലീസ് സ്റ്റേഷന് മുന്നിലും വിശ്വാസികള്‍  നാമജപ പ്രതിഷേധം തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര്‍ അവിടെ സംഘടിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. സംഘര്‍ഷ സാധ്യത പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *

You may missed