കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷ സ്ഥാനവും അംഗത്വവും രാജിവെച്ചു.

കൊയിലാണ്ടി നിയമസഭയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. സെക്രട്ടറിയ്ക്ക് രാജിക്കത്ത് കൈമാറി. വൈസ് പ്രസിഡന്റ് എം.പി ശിവാന്ദിന് പ്രസിഡന്റിന്റെ അധികചുമതല നല്‍കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച്‌ നന്മണ്ട ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *