നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഡി.ചന്ദ്രന്‍ അന്തരിച്ചു

മുംബൈ: മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഡി.ചന്ദ്രന്‍ (85) അന്തരിച്ചു. ചലച്ചിത്ര നടിയും പ്രശസ്ത നര്‍ത്തകിയുമായ സുധ ചന്ദ്രന്റെ പിതാവാണ് കെ.ഡി.ചന്ദ്രന്‍.

വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം . നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമാ-ടെലിവിഷന്‍ താരം സുധ ചന്ദ്രന്‍ ഏക മകളാണ്. മകളോടൊപ്പമാണ് അവസാന നാളുകള്‍ ചെലവിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *