സംസ്ഥാനവ്യാപകമായി നാളെ ബിജെപി പ്രതിഷേധദിനം

തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നിവർ ഉൾപ്പെടെ അയ്യപ്പദർശനത്തിന് ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ (18-11-2018) സംസ്ഥാനവ്യാപകമായി ബിജെപി പ്രതിഷേധദിനം സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി പാർട്ടി  പ്രവർത്തകർ അയ്യപ്പഭക്തരോടൊപ്പം ദേശീയ പാത ഉപരോധിക്കും. ശബരിമലയിലെ പൊലീസ് രാജിനെതിരെയുള്ള ധർമ്മസമരത്തിൽ മൊത്തം ഈശ്വരവിശ്വാസികളും ജനാധിപത്യവാദികളും പങ്കെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed