ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ കാണാതായതായി

കവരത്തി: ടൗട്ടെ ചുഴലിക്കാറ്റില്‍ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്.തമിഴ്നാട്ടിലെ നാ​ഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്.

തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുരു​ഗന്‍ തുണൈ എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടാണ് ശക്തമായ കാറ്റിലും തിരയിലും മുങ്ങിയത് എന്നാണ് വിവരം. അപകടം നടക്കുമ്ബോള്‍ ബോട്ടില്‍ എട്ട് പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കോസ്റ്റ് ​ഗാ‍ര്‍ഡ് സംഭവസ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലക്ഷദ്വീപില്‍ കടല്‍ക്ഷോഭവും ചാറ്റല്‍ മഴയും തുടരുകയാണ്.

ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച്‌ വിവരങ്ങളൊന്നും നിലവില്‍ ഇല്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *