മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു അദ്ദേഹം. പിന്നീട്​ ബിഹാര്‍ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്​ഠിച്ചു.

വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ്​ പ്രതിനിധിയായി അമൃത്​സറില്‍നിന്ന്​ ലോക്​സഭയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *