സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദ്ദേശം.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മെയ് 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും

പതിനഞ്ചാം തീയതി വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.

ലോക്ക്ഡൗണ്‍ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റും വല്ലാതെ ബാധിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നു. കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മറ്റിടങ്ങളില്‍ മിനി ലോക്ക്ഡൗണിലേക്കു പോവണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed