മേരി സ്വീറ്റി പമ്പയിലേക്കു പോകാന്‍ വീണ്ടുമെത്തി; തിരുവനന്തപുരത്തേക്കു മടങ്ങി

മേരി സ്വീറ്റി പരസ്പരവിരുദ്ധമായാണു സംസാരിക്കുന്നതെന്നു പൊലീസ്


ചെങ്ങന്നൂര്‍:  കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പമ്പയിലേക്കു പോകാന്‍ വീണ്ടുമെത്തി. പ്രതിഷേധക്കാര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. പിന്നീട് ഇവര്‍ തിരുവനന്തപുരത്തേക്കു മടങ്ങി.
തുലാമാസ പൂജയുടെ സമയത്ത് ഇവരെ പമ്പയില്‍ തടഞ്ഞിരുന്നു. ഇന്നു ട്രെയിനില്‍ ചെങ്ങന്നൂരിലെത്തി നിലയ്ക്കലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞു പുറത്തിറക്കി.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു മുറിയില്‍ ഇവരെത്തിയതിനെ തുടര്‍ന്നു പ്രതിഷേധക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ശരണം വിളിച്ചു പ്രതിഷേധിച്ചു. തിരിച്ചയയ്ക്കാനുള്ള പൊലീസ് ശ്രമത്തിനൊടുവിലാണ് ഇവര്‍ തിരുവനന്തപുരത്തേക്കു പോയത്. മേരി സ്വീറ്റി പരസ്പരവിരുദ്ധമായാണു സംസാരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed