മഹാരാഷ്ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ലോക് ഡൗണ്‍ നീട്ടി

മുംബൈ: മഹാരാഷ്ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ തീയതികള്‍ വീണ്ടും നീട്ടി.

മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂണ്‍ 1 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. മഹാരാഷ്ട്രയിലേക്ക് പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ നെഗറ്റീവായിരിക്കണം. വിപണി പൂര്‍ണ്ണമായും അടച്ചിടും. ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്ന നിരോധനാജ്ഞ നിയമം തുടരും.

ഉത്തര്‍പ്രദേശ് ലോകഡൗണ്‍ മെയ് 17 വരെ നീട്ടി. എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും ഇക്കാലയളവില്‍ അടയ്ക്കും. രണ്ടാം തരംഗത്തിന്‍റെ പിടിയില്‍ നിന്നും മോചനം നേടാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് കടുത്ത നടപടിയിലേക്ക് ഉത്തര്‍പ്രദേശ് നീങ്ങുന്നത്.

ജാര്‍ഖണ്ഡ് സംസ്ഥാനം മെയ് 27 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ലോക്ഡൗണ്‍ മൂലം നല്ല ഫലം ലഭിക്കുന്നതിനാല്‍ ബീഹാര്‍ മെയ് 25 വരെ ലോക്ഡൗണ്‍ നീട്ടി. 11 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി മെയ് 15ന് അവസാനിക്കാനിരിക്കെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ലോക്ഡൗണ്‍ നീട്ടിയതായി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *