10 % ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടച്ചിടണമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 10 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടച്ചിടണമെന്ന് ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ. അത്തരത്തില്‍ അടച്ചിട്ടാല്‍ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആര്‍ തലവന്‍ മുന്നറിയിപ്പ് നല്‍കുന്നു.

”വലിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ ജില്ലകളും അടച്ചിടണം. അഞ്ച് ശതമാനത്തിലേക്ക് ഇവിടെ ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ ഈ മേഖലകള്‍ തുറക്കാവൂ. അത് വരെ ഈ ജില്ലകള്‍ അടച്ചിടണം. അതിനായി കുറഞ്ഞത് 5 മുതല്‍ 8 ആഴ്ച വരെ സമയമെടുക്കാം”,

Leave a Reply

Your email address will not be published. Required fields are marked *

You may missed