തമിഴ് നടന്‍ മാരന്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ചെന്നൈ: കോവിഡ്‌ ബാധിച്ച്‌ തമിഴ് നടന്‍ മാരന്‍  മരിച്ചു. കോവിഡ്‌ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വയസായിരുന്നു. ര​ണ്ടു ദി​വ​സം മു​മ്ബാ​ണ് ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കുരുവി, കെ ജി എഫ്- ചാപ്റ്റര്‍ 1 തുടങ്ങിയവ മാരന്‍ വേഷമിട്ട സിനിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *