കെആര്‍ ഗൗരിയമ്മയുടെ മൃതദേഹം സംസ്‌കരിച്ചു

ആലപ്പുഴ : കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന കെ.ആര്‍ ഗൗരിയമ്മയ്ക്ക് വിട നല്‍കി കേരളം ഗൗരിയമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ഒരായുസ്സ് മുഴുവന്‍ നിറഞ്ഞുനിന്ന സംഘര്‍ഷങ്ങളോടാണ് ഗൗരിയമ്മ വിടപറഞ്ഞത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഉച്ചയോടെ ആലപ്പുഴയില്‍ എത്തിച്ച മൃതദേഹം കൊറോണ മാനദണ്ഡ പ്രകാരമാണ് സംസ്‌കരിച്ചത്. ചാത്തനാട്ടെ വീട്ടിലും, പിന്നീട് എസ്ഡിവി സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. വിപ്ലവ നായികയെ അവസാനമായി കാണാന്‍ നിരവധി പേരാണ് വീട്ടിലും, സ്‌ക്ൂളിലും എത്തിയത്.

ശേഷം വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വലിയ ചുടുകാട്ടില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങില്‍ മൂന്നോറോളം പേര്‍ പങ്കെടുത്തു. 300 പേര്‍ക്ക് പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *