റഷ്യയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ:റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദ്യാര്‍ഥികളും അധ്യാപകനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.  എട്ട് കുട്ടികളും ഒരു അധ്യാപകനും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ 12 കുട്ടികളെയും നാല് മുതിര്‍ന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗവര്‍ണര്‍ റുസ്തം മിന്നിഖാനോവ് പറഞ്ഞു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 820 കിലോമീറ്റര്‍ അകലെയാണ് സംഭവം. ടാറ്റര്‍സ്താന്‍ റിപബ്ലിക്കിലെ കസാനിലെ 175ാം നമ്ബര്‍ സ്‌കൂളിലാണ് ആക്രമണം നടന്നത്. തോക്കുധാരികളായ രണ്ടുകൗമാരക്കാരാണ് ആക്രമണം നടത്തിയത്. ഇതില്‍ 17കാരനായ കൗമാരക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രണ്ടാമത്തെയാള്‍ സ്‌കൂള്‍ കെട്ടിടത്തില്‍തന്നെയുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണ  ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ്  സംഭവസ്ഥലത്തെത്തിയതായി ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് സ്‌റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളില്‍നിന്ന് സ്‌കൂളിന് പുറത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയതായും അഗ്‌നിശമന സേനയും പോലിസ് വാഹനങ്ങളും അണിനിരന്നിരിക്കുന്നതായും വ്യക്തമാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *