വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ പക്കലുള്ള വാക്‌സിന്‍ സ്‌റ്റോക്ക് വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തികൂടെയെന്നും കോടതി ആരാഞ്ഞു.

വാക്‌സിന്‍ വിതരണത്തില്‍ സപ്ലൈ കലണ്ടര്‍ വേണമെന്നും , സ്‌റ്റോക്ക് വെളിപ്പെടുത്താനും സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആളുകളുടെ തിരക്ക് ഒഴിവാക്കാനും ഭീതി അകറ്റാനും ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *