ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങ്: കോവിഡ് പ്രോട്ടോകോളില്‍ ഇളവ്

തിരുവനന്തപുരം: തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ധീര വനിത കെആര്‍ ഗൗരിയമ്മയുടെ ഭൗതികശരീരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

കെആര്‍ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോളില്‍ സര്‍ക്കാര്‍  ഇളവ് വരുത്തി . കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കൂടുതല്‍ ആളുകള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാം.

ചെങ്കൊടി പുതച്ച്‌ അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്ത് അര്‍ഹമായ യാത്രയയപ്പാണ് തലസ്ഥാന നഗരി കെആര്‍ ഗൗരിയമ്മക്ക് നല്‍കുന്നത്. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പ്രമുഖര്‍ അയ്യങ്കാളി ഹാളിക്ക് എത്തി.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള്‍ കെ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്. ഒരിടക്ക് അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. ഒരു മണിക്കൂറിന് ശേഷം ആലപ്പുഴക്ക് കൊണ്ടുപോകും . ആലപ്പുഴ വലിയ ചുടുകാട്ടില്‍ വൈകീട്ടാണ് സംസ്കാരം.

തിരുവനന്തപുരം അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ കളക്ടര്‍ക്കായിരിക്കും.  സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്‌

Leave a Reply

Your email address will not be published. Required fields are marked *