മണര്‍കാട് പള്ളിയില്‍ സി.എഫ്.എല്‍.ടി സി പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം : കോവിഡ് പശ്ചാത്തലത്തില്‍, ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ മണര്‍കാട് പള്ളി ഹാളില്‍ സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനം ആരംഭിച്ചു. 300 ബെഡുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഡോ. റെക്‌സിനാണ് സി.എഫ്.എല്‍.ടി.സി യുടെ ചുമതല. ഓക്‌സിജന്‍ പാര്‍ലറും ഇതിനോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുരുതര പ്രശ്നമുള്ള രോഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ആംബുലന്‍സ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍പ്പെടുത്തി 80 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *