കോവിഡ് രോഗബാധിതര്‍ ഇന്നും 4 ലക്ഷത്തിന് മുകളില്‍; 4,092 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥികരിച്ചത് . 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. 37,36,648 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്.

രാജ്യത്തിന്റെ കോവിഡ് വാക്സീന്‍ കയറ്റുമതി നയം പാളിയെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കൊവിഡ് വാക്സീന്‍ കയറ്റി അയച്ചത് ഇന്ത്യയെക്കാള്‍ രോഗ വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ്. വാക്സീന്‍ കിട്ടിയ 88 ല്‍ 64 രാജ്യങ്ങളിലും രോഗ വ്യാപന നിരക്ക് കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *