മാധ്യമപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം:  കോവിഡ് മഹാമാരി രൂക്ഷമാകുന്ന ഘട്ടത്തിൽ ആവശ്യസേവനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള  സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരും ജീവനക്കാരും ജീവൻ പണയം വെച്ചാണ് രാപകൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്  . നിരവധി മാധ്യമ പ്രവർത്തകർ കോവി ഡ് ബാധിച്ച് ചികിത്സയിലാണ്. ചിലർക്ക് ജീവൻ തന്നെ നഷ്ടമായി. വലിയ ആശങ്കയോടെയാണ് മാധ്യമ പ്രവർത്തകരും ജീവനക്കാരും ജോലി നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കും,  ജീവനക്കാർക്കും അടിയന്തിരമായി വാക്‌സിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മറ്റു പല സംസ്ഥാനങ്ങളിലും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക പരിഗണനയോടെ വാക്സിൻ നൽകുകയും സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെയുഡബ്ലു ജെ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed