ഇ-പാസ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ അടിയന്തര യാത്രകള്‍ക്ക് ഇ-പാസ് ലഭ്യമാക്കാനായി കേരള പൊലീസിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. https://pass.bsafe.kerala.gov.in/ എന്ന സൈറ്റിലൂടെയാണ് ഇ-പാസ് ലഭിക്കുക.

വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം. പാസ് അനുവദിച്ചോയെന്ന കാര്യം പരിശോധിക്കാനുള്ള സംവിധാനവും സൈറ്റിലുണ്ട്.

വാക്‌സിന്‍ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും മുന്‍പ് ഉപയോഗിച്ചിരുന്ന രീതിയില്‍ അഫിഡവിറ്റ് എഴുതിയോ പ്രിന്‍റ് എടുത്തോ ഉപയോഗിക്കാം. ഇതും വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *

You may missed