സഹായാഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: കോവിഡ്‌ സഹായാഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയുടെ കോവിഡ്‌ കണ്‍ട്രോള്‍ റൂമിലേയ്ക്ക് അത്യാവശ്യമുള്ള മരുന്നുകളും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ് മേയര്‍. തന്റെ ഫേസ്ബുക് പേജിലൂടെ ഇന്ന് രാവിലെയാണ് സഹായം ചോദിച്ചിരിക്കുന്നത്.

കോവിഡ്‌ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ജില്ലാഭരണകൂടം കാര്യങ്ങള്‍ ഏകോപിപ്പിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ സെമി ഐ സി യു വാര്‍ഡുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മേയറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരുവനന്തപുരം നഗരസഭയുടെ കോവിഡ് കണ്‍ട്രോള്‍ റൂമിലേക്ക് വേണ്ട മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും.

Tab. Pantop 40 MG
Tab. Montek LC
Tab.Vitamin C
Tab.Zinc 50 MG
Ta.Wysolon5mg
Ta. Alprax 0.25mg
Tab. Hydrocortisone 200mg
Syp. Ascoryl C
Syp.Asthalin
Tab.Dexamethazone 4 MG
Surgical glouse
Surgical mask
N95 mask
Face shield
Sanitizer
PPE Kit

എല്ലാ പ്രിയപ്പെട്ടവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.(നഗരസഭാ മെയിന്‍ ഒഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്)

Leave a Reply

Your email address will not be published. Required fields are marked *

You may missed