സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

ഇന്നലെ സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. ഇന്നലെ പവന് 35,120 രൂപയും ഗ്രാമിന് 4,390 രൂപയുമായിരുന്നു ഇന്നലത്തെ വില.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,784.30 ഡോളറാണ് ആഗോള വിപണിയിലെ വില.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യാന്തര സമ്ബദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed