കോവിഡ് മൂന്നാംതരംഗം ഉറപ്പെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: കോവിഡ് മൂന്നാംതരംഗം ഉറപ്പെന്നും എന്നാല്‍ മൂന്നാം തരംഗം എപ്പോഴാണ് ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാവില്ലെന്നും കേന്ദ്രസര്‍ക്കാറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍.

മൂന്നാംതരംഗത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും വിജയരാഘവന്‍ പറഞ്ഞു. വാക്സിനുകളില്‍ ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള അപ്ഗ്രഡേഷന്‍ ഉണ്ടാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

വളരെ ഗൗരവതരമായ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കോവിഡ് മൂലമുള്ള മരണനിരക്ക് 3,780 ആയി രാജ്യത്ത് ഉയര്‍ന്നത് ലോകത്തിലെ തന്നെ റെക്കോഡ് നിരക്കാണെന്ന്ും ലോകാരാഗ്യ സംഘടന വെളിപ്പെടുത്തി.

ആശുപത്രികള്‍ നിറഞ്ഞുകവിയുന്നതുമൂലം ബെഡിനും ഓക്സിജനും ക്ഷാമം നേരിടുകയാണ്. ശ്മശാനങ്ങളിലും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലധികം മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതിനിടെയാണ് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed